ബെംഗ്ലുരു മയക്കുമരുന്ന് കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ബെംഗളൂരു സ്വദേശിയായ ശ്രീനിവാസ് സുബ്രമണ്യനാണ് പിടിയിലായത്.
ബെംഗ്ലുരു മയക്കുമരുന്ന് കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ബെംഗ്ലുരു: ബെംഗ്‌ളൂരു മയക്കുമരുന്ന് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയായ ശ്രീനിവാസ് സുബ്രമണ്യനാണ് പിടിയിലായത്. ഇയാളുടെ ഫ്‌ലാറ്റില്‍ നിന്ന് നിരവധി രാസലഹരി വസ്തുക്കളും കണ്ടെടുത്തു. കേസില്‍ നേരത്തെ അറസ്റ്റിലായവരില്‍ ഒരു നടി ഇയാളുടെ ഫ്‌ലാറ്റില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് വിവരം.

അതേ സമയം കേസുമായി ബന്ധപ്പെട്ട് നടനും നര്‍ത്തകനുമായ കിഷോര്‍ അമന്‍ ഷെട്ടിയെയും അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വച്ചു, വില്‍പ്പന നടത്തി എന്നീ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്. അക്വീല്‍ നൗഷീല്‍ ആണ് അറ്റസ്റ്റിലായ മറ്റൊരാള്‍. ഇരുവരും മോട്ടോര്‍സൈക്കിളില്‍ പോകുന്നതിനിടെയാണ് പിടിയിലായത്. മുംബൈയില്‍ നിന്നാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നതെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു

Related Stories

Anweshanam
www.anweshanam.com