ബിജെപി - ത്രിണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തിൽ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

നാടന്‍ ബോംബ് പൊട്ടിയാണ് മരണം
ബിജെപി - ത്രിണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തിൽ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബിജെപി - ത്രിണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയിലാണ് ഞായറാഴ്ച സംഭവം നടന്നത്. ദീപക് മൊണ്ഡാല്‍ (40) ആണ് കൊല്ലപ്പെട്ടത്. നാടന്‍ ബോംബ് പൊട്ടിയാണ് മരണം.

വിശ്വകര്‍മ്മ പൂജയുടെ ഭാഗമായി നടന്ന ആഘോഷങ്ങള്‍ക്കിടയിലാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവം സമീപ പ്രദേശങ്ങളെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ആക്രമണസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു.

പ്രദേശത്തെ പ്രമുഖ ബിജെപി പ്രവര്‍ത്തകനായ മൊണ്ഡാലിനെ ടിഎംസി ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Related Stories

Anweshanam
www.anweshanam.com