ഉത്തര്‍പ്രദേശിൽ ബസിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു
India

ഉത്തര്‍പ്രദേശിൽ ബസിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

ബീഹാറില്‍ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

News Desk

News Desk

ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ല്കനൗ- ആഗ്ര റോഡില്‍ ബസിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രണ്ട് നിലയുള്ള ബസ് ഡിവൈഡിറില്‍ തട്ടിയാണ് തീപ്പിടിച്ചതെന്ന് പോലീസ് പറഞ്ഞു. ബീഹാറില്‍ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഹാറിലെ സുപാല്‍ ജില്ലാ നിവാസിയായ വിഷ്ണ ഋഷിദേവാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്ന് ഫയര്‍ എന്‍ജിന്‍ സ്ഥലത്തെത്തി തീ അണച്ചു.

സംഭവം അറിഞ്ഞയുടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡ്രൈവര്‍ ഉള്‍പ്പെടെ 72 പേരാണ് ബസിലുണ്ടായിരുന്നത്. ബാക്കിയുള്ള യാത്രക്കാര്‍ സുരക്ഷിതരാണെന്നും അവരെ അതാത് സ്ഥലങ്ങളിലേക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു.

Anweshanam
www.anweshanam.com