കോവിഡ് വാക്സിൻ സൗജന്യമാക്കി ഒഡീഷയും

കേന്ദ്ര സർക്കാർ വാക്‌സിന് പണം ഈടാക്കുന്ന അവസരത്തിലാണ് സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് വാക്‌സിന് സൗജന്യമായി നൽകുന്നത്.
കോവിഡ് വാക്സിൻ സൗജന്യമാക്കി ഒഡീഷയും
KALINGA

ഭുവനേശ്വർ: സംസ്ഥാനത്തെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമാക്കി ഒഡീഷ സർക്കാർ. സൗജന്യ വാക്സിൻ വിതരണത്തിനായി 2000 കോടി രൂപ സർക്കാർ അനുവദിച്ചതായി മുഖ്യമന്ത്രി നവീൺ പട്നായിക് അറിയിച്ചു. കേന്ദ്ര സർക്കാർ വാക്‌സിന് പണം ഈടാക്കുന്ന അവസരത്തിലാണ് സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് വാക്‌സിന് സൗജന്യമായി നൽകുന്നത്.

മെയ് ഒന്നിന് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ വിതരണം തുടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രി നവീൺ പട്നായിക്കിന്‍റെ പുതിയ പ്രഖ്യാപനം. സംസ്ഥാനത്തെ രണ്ട് കോടി ജനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യാനാണ് ഒഡീഷ സർക്കാറിന്‍റെ പദ്ധതി. 18നും 45നും ഇടയിൽ പ്രായമുള്ള 1.93 കോടി പേർ സംസ്ഥാനത്തുണ്ട്.

18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ വിതരണം ചെയ്യുമെന്ന് ഒഡീഷക്ക്​ പുറമേ കേരളം, രാജസ്ഥാൻ, മഹരാഷ്​ട്ര, മധ്യപ്രദേശ്​, ജമ്മു കശ്​മീർ, ഗോവ, ഛത്തിസ്ഗഢ്​, ബിഹാർ, ഝാർഖണ്ഡ്​, അസം, സിക്കിം, പശ്ചിമ ബംഗാൾ, തമിഴ്​നാട്​, ആന്ധ്രപ്രദേശ്​, തെലങ്കാന, ഹരിയാന എന്നീ സംസ്​ഥാനങ്ങൾ പ്രഖ്യാപിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com