ആശങ്കയൊഴിയാതെ രാജ്യം; കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷത്തിലേക്ക്
India

ആശങ്കയൊഴിയാതെ രാജ്യം; കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 53,601 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി.

News Desk

News Desk

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 53,601 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി. ഇതുവരെ 15,83,489 പേര്‍ രോഗമുക്തി നേടി. 69.33 ശതമാനമാണ് രോഗമുക്തി നിരക്ക്. തമിഴ്‌നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 9,181 പേര്‍ക്കും ആന്ധ്രയില്‍ 7,665 പേര്‍ക്കും കര്‍ണാടകത്തില്‍ 4,267 പേര്‍ക്കും തെലങ്കാനയില്‍ 1256 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5914 പേര്‍ക്കും രോഗം ബാധിച്ചു. രോഗവ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല. സാഹചര്യം അനുകൂലമല്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തുന്നു. ഈ അക്കാദമിക വര്‍ഷത്തെ സീറോ അക്കാദമിക് ഇയര്‍ ആയി പരിഗണിക്കാനും നിര്‍ദ്ദേശമുണ്ട്.

Anweshanam
www.anweshanam.com