പുതുച്ചേരിയില്‍ കോണ്‍ഗ്രസ്- ഡിഎംകെ സഖ്യത്തെ പിന്നിലാക്കി എന്‍ആര്‍ കോണ്‍ഗ്രസ് മുന്നേറ്റം

അതേസമയം, അസമില്‍ തുടര്‍ഭരണം ഉറപ്പാക്കി ബിജെപി.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ്- ഡിഎംകെ സഖ്യത്തെ പിന്നിലാക്കി എന്‍ആര്‍ കോണ്‍ഗ്രസ് മുന്നേറ്റം

കാരക്കല്‍: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് -ഡി.എം.കെ സഖ്യത്തെ പിന്നിലാക്കി എന്‍ആര്‍ കോണ്‍ഗ്രസ് മുന്നേറ്റം. ആകെയുള്ള 30 സീറ്റില്‍ 12 സീറ്റുകളിലെ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ഒമ്പത് സീറ്റിലും എന്‍.ആര്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. അതേസമയം, ഭരണ കക്ഷിയായ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം, അസമില്‍ തുടര്‍ഭരണം ഉറപ്പാക്കി ബിജെപി. ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് അസമില്‍ ബിജെപി സഖ്യം ഫല സൂചനകള്‍ വന്ന 59 സീറ്റുകളില്‍ 43 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് സഖ്യം 16 ഇടത്താണ് ലീഡ് ചെയ്യുന്നത്. അനൗദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് അസമില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷം കഴിഞ്ഞിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com