ആസ്ഥാന മാറ്റത്തിനായ് വടക്കു-കിഴക്കന്‍ സായുധസംഘങ്ങള്‍

മ്യാന്മാര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ സായുധ സംഘങ്ങള്‍ തങ്ങളുടെ ആസ്ഥാനം മാറ്റുവാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു
ആസ്ഥാന മാറ്റത്തിനായ് വടക്കു-കിഴക്കന്‍ സായുധസംഘങ്ങള്‍

ന്യൂഡല്‍ഹി: മ്യാന്മാര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ സായുധ സംഘങ്ങള്‍ തങ്ങളുടെ ആസ്ഥാനം മാറ്റുവാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകള്‍ ഇന്ത്യ - മ്യാന്മാര്‍ അതിര്‍ത്തി മേഖലയില്‍ തമ്പടിക്കുവാനുള്ള നീക്കത്തിലാണ് - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സായുധ സംഘനകളുടെ പ്രവത്തര്‍നങ്ങള്‍ക്ക് മ്യാന്മാര്‍ പട്ടാളം തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആസ്ഥാന മാറ്റത്തിന് സായുധ സംഘടനകള്‍ ഒരുങ്ങുന്നത്. ഉള്‍ഫ - ഐ (യുനൈറ്റഡ് ലിബറേഷന്‍ ഫ്രന്റ് ഓഫ് അസം - ഇന്റി പെറ്റന്റ് ), എന്‍എസ്സിഎന്‍-കെ ( നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലന്റ്-ക പ്ലാങ് ), എന്‍എസ്സിഎന്‍ - ഐഎം (നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലന്റ്- ഐസ്‌ക് മിയ് വ ) എന്നീ സായുധ സംഘങ്ങളാണ് ആസ്ഥാനമാറ്റത്തിന് പരിശ്രമിക്കുന്നതെന്ന് ഇന്ത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ഉള്‍ഫ - ഐയും എന്‍എസ്സിഎന്‍-കെയും തങ്ങളുടെ അനുയായികള്‍ മ്യാന്മാര്‍ - ഇന്ത്യന്‍ പട്ടാളങ്ങളുടെ പിടിയിലകപ്പെടാതിരിക്കുന്നതിനുള്ള അതീവ ജാഗ്രതയിലാണ്. എന്‍എസ്സിഎന്‍-കെയുടെ സഹായത്തിലാണ് ഉള്‍ഫ തങ്ങളുടെ അനുയായികള്‍ക്ക് ഒളിതാവളങ്ങള്‍ ഒരുക്കുന്നത്. മ്യാന്മാര്‍ പട്ടാളം അതിര്‍ത്തികളില്‍ സജീവമായിരിക്കെ എന്‍എസ്സിഎന്‍ - ഐഎംഉം ആസ്ഥാനം മാറ്റുവാനുള്ള നീക്കത്തിലാണ്.

മ്യാന്മാര്‍ പട്ടാളം നടപടിയെടുക്കുമ്പോഴെല്ലാം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സംഘടനകളുടെ അനുയായികള്‍ വിവിധ സ്ഥലങ്ങളിലേക്ക് മാറുന്നുവെന്നത് പതിവാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യന്‍ - മ്യാന്മാര്‍ സൈന്യങ്ങള്‍ ഈ സംഘടനകള്‍ക്കെതിരെ കൂടുതല്‍ ഏകോപിത നടപടികളാണ് സ്വീകരിച്ചത്. തിരിച്ചടികള്‍ നേരിടുമ്പോള്‍ തന്നെ അവര്‍ മറ്റൊരു സ്ഥലത്തേക്ക് ചേക്കേറുക പതിവത്രെ. വടക്ക്-കിഴക്ക് ആസ്ഥാനമായുള്ള സായുധകലാപസംഘങ്ങള്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും കൊറോണ വൈറസ് രോഗ (കോവിഡ് -19) വ്യാപനത്തിലാണ്. പ്രത്യാഘാതമെന്നോണം യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ കനക്കുകയാണ്. ഈയവസരം മുതലെടുത്ത് തൊഴിലില്ലാത്ത യുവതയെ സായുധ സംഘടനകളില്‍ അണികളാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.

വടക്കു-കിഴക്കന്‍ സായുധ കലാപകാരികളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള സമാധാനകരാര്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥന്‍ ആര്‍എന്‍ രവിയും സായുധസംഘ നേതൃത്വങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ്. ഈ മാസമാദ്യം ആദ്യം നടന്ന ചര്‍ച്ചകളില്‍ നാഗന്മാര്‍ക്ക് പ്രത്യേക പതാകയും ഭരണഘടനയുമെന്നാവശ്യത്തില്‍ എന്‍എസ്സിഎന്‍ - ഐഎം ഉറച്ചുനിന്നതാണത്രെ തുടര്‍ ചര്‍ച്ചക്ക് വിഘാതമായത്. ഈ സമയത്താണ് ആസ്ഥാനമാറ്റ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതെന്നത് ശ്രദ്ധേയം.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അതിര്‍ത്തിക്കടുത്തുള്ള സായുധ സംഘങ്ങളുടെ നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൃത്യമായി നീരിക്ഷിച്ചിരുന്നു. സായുധസംഘങ്ങളുടെ ഭാഗത്തുനിന്ന് ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കെതിരെ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com