കോ​വി​ഡിനെ തോല്‍പ്പിച്ച് തൊണ്ണൂറ്റിയൊമ്പതുകാരന്‍

പ​ശ്ചി​മ ബം​ഗാ​ളി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ കോ​വി​ഡ് ബാ​ധി​ത​നായ ശ്രീ​പ​തി ന്യാ​യ​ബ​നാ​ണു കോ​വി​ഡി​ല്‍​നി​ന്നു രോ​ഗ​മു​ക്തി നേ​ടി​യ​ത്
കോ​വി​ഡിനെ തോല്‍പ്പിച്ച് തൊണ്ണൂറ്റിയൊമ്പതുകാരന്‍

കോ​വി​ഡിനെ തോല്‍പ്പിച്ച് തൊണ്ണൂറ്റിയൊമ്പതുകാരന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ കോ​വി​ഡ് ബാ​ധി​ത​നായ ശ്രീ​പ​തി ന്യാ​യ​ബ​നാ​ണു കോ​വി​ഡി​ല്‍​നി​ന്നു രോ​ഗ​മു​ക്തി നേ​ടി​യ​ത്.

കോ​വിഡ് ഭേദമായ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് നയാബൻ. ബുധനാഴ്ച വൈകുന്നേരം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

"ചികിത്സയ്ക്കായി ഇവിടെയെത്തിയ ദിവസം മുതൽ സുഖം പ്രാപിക്കുന്നത് വരെ നയാബൻ വളരെ പോസിറ്റീവായിരുന്നു. ഇത് രോഗമുക്തിക്ക് വളരെയധികം സഹായിച്ചു. ഞങ്ങൾ ഞങ്ങളുടെ പരമാവധി ശ്രമങ്ങൾ നടത്തി. പക്ഷേ അദ്ദേഹത്തിന്റെ ദൃഡനിശ്ചയം പ്രശംസനീയമായിരുന്നു. " -നഴ്സിംഗ് ഹോമിൽ അദ്ധേഹത്തെ ചികിത്സിച്ച സൗമദീപ് ചക്രവർത്തി പറഞ്ഞു.

സൗത്ത് 24 പർഗാനാസിലെ ഡയമണ്ട് ഹാർബർ പ്രദേശത്ത് താമസിക്കുന്ന നയാബനെ ജൂൺ 22 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ അദ്ദേഹം രോഗബാധിതനാണെന്ന് തെളിഞ്ഞു. ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 72, 53 എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള മ​ക്ക​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രും ചി​കി​ത്സ​യി​ലാ​ണ്.

നേ​ര​ത്തെ, ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ 99 വ​യ​സു​കാ​രി​യും കോ​വി​ഡ് മു​ക്തി നേ​ടി​യി​രു​ന്നു. ബം​ഗ​ളു​രു സ്വ​ദേ​ശി​നി​യാ​യ മാ​ഴ്സ​ലീ​ന സ​ല്‍​ധാ​ന​യാ​ണ് കോ​വി​ഡ് മു​ക്ത​യാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com