റോഡില്ല, ആംബുലന്‍സില്ല ഗര്‍ഭിണി കൊട്ടയില്‍

ആംബുലന്‍സില്ല. ആംബുലന്‍സിന് വരാന്‍ പറ്റിയ റോഡില്ല. ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് കൊട്ടയില്‍
റോഡില്ല, ആംബുലന്‍സില്ല ഗര്‍ഭിണി കൊട്ടയില്‍

ചത്തീസ്ഗഡ്: ആംബുലന്‍സില്ല. ആംബുലന്‍സിന് വരാന്‍ പറ്റിയ റോഡില്ല. ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് കൊട്ടയില്‍. ഗര്‍ഭിണിയെ കൊട്ടയിലിരുത്തി നദിയുടെ മറുകരയിലെത്തിച്ചത്ചത്തീസ്ഗഡ് സുര്‍ഹുജ ജില്ല കനായ് ഗ്രാമവാസികള്‍ . കൊട്ടയില്‍ മറുകരയിലെത്തിക്കപ്പെട്ട യുവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.

നാലംഗ സംഘമാണ് മരദണ്ഡില്‍ കെട്ടിതൂക്കിയിട്ടുട്ടുള്ള കൊട്ടയിലിരുത്തി ഗര്‍ഭിണിയെ ചുമലിലേറ്റി നദികുറുകെ കടന്ന് മറുകരയിലെത്തിച്ചതെന്ന് വിഡീയോ ദൃശ്യത്തില്‍ പ്രകടമാണ് - എഎന്‍ഐ റിപ്പോര്‍ട്ട്.

നല്ല ആരോഗ്യ ചികിത്സാ സൗകര്യങ്ങളില്ലെന്നത്പോകട്ടെ; അവിടെ കുറച്ചു ഗ്രാമങ്ങളുണ്ട്. മഴക്കാലമായാല്‍ അവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുവാനുള്ള സൗകര്യങ്ങള്‍പോലുമില്ല - സുര്‍ഹുജ ജില്ലാ കളക്ടര്‍ സഞ്ജയ് കുമാര്‍ ഝായുടെ വാക്കുകള്‍. ഇവരുടെ യാത്രാ ക്ലേശം കണക്കിലെടുത്തു ചെറിയ കാറുകള്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com