നിര്‍ബന്ധിത കുടുംബാസൂത്രണം വിപരീതഫലമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ ആണ് ഇന്ത്യയില്‍ ജനസംഖ്യാനിയന്ത്രണ നിയമം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
നിര്‍ബന്ധിത കുടുംബാസൂത്രണം വിപരീതഫലമുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡല്‍ഹി: നിര്‍ബന്ധിത കുടുംബാസൂത്രണത്തിനായി ദമ്പതിമാരെ നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിശ്ചിത എണ്ണം കുട്ടികളെ കുട്ടികളെ ജനിപ്പിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ജനസംഖ്യാനിയന്ത്രണ നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ ആണ് ഇന്ത്യയില്‍ ജനസംഖ്യാനിയന്ത്രണ നിയമം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജനസംഖ്യാ വിസ്‌ഫോടനം തടയാന്‍ രണ്ടു കുട്ടികള്‍ എന്ന നയം ഉള്‍പ്പെടെയുള്ള രീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അശ്വിനികുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഇന്ത്യയില്‍ ദമ്പതിമാര്‍ക്ക് അനുയോജ്യമായ കുടുംബാസൂത്രണരീതി ഇഷ്ടപ്രകാരം, നിര്‍ബന്ധമില്ലാതെ സ്വീകരിക്കാനാവുന്നതുമാണെന്നും കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ുടുംബാസൂത്രണത്തിലെ ബലപ്രയോഗം എതിര്‍ക്കുന്ന 1994-ലെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ കര്‍മ പരിപാടിയില്‍ ഇന്ത്യ ഒപ്പുവെച്ചതായും മന്ത്രാലയം അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com