കങ്കണയുമായി വ്യക്തിപരമായ ഒരു ശത്രുതയുമില്ല: നിലപാട്​ വ്യക്തമാക്കി സഞ്​ജയ്​ റാവത്ത്
India

കങ്കണയുമായി വ്യക്തിപരമായ ഒരു ശത്രുതയുമില്ല: നിലപാട്​ വ്യക്തമാക്കി സഞ്​ജയ്​ റാവത്ത്

നിലവില്‍ കങ്കണയുടെ ഓഫീസിനും താമസസ്ഥലത്തിനും മുംബൈ പൊലീസ്​ സുരക്ഷ നല്‍കിയിട്ടുണ്ട്​.

News Desk

News Desk

മുംബൈ: ബോളിവുഡ്​ താരം കങ്കണ റണാവത്തും ശി​വസേന സര്‍ക്കാറും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കെ താരത്തോട്​ വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്ന നിലപാട്​ വ്യക്തമാക്കി എം.പി സഞ്​ജയ്​ റാവത്ത്​. അനിധൃത നിര്‍മാണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ബ്രിഹാന്‍ മുംബൈ കോര്‍പറേഷ​ന്‍ കങ്കണയുടെ ഉടമസഥതയിലുള്ള കെട്ടിടം തകര്‍ത്തതില്‍ സര്‍ക്കാറിന്​ പങ്കില്ല. ത​ന്നെ സംബന്ധിച്ചോളം കങ്കണ വിഷയം ഇവിടെ അവസാനിച്ചു. അവര്‍ക്ക്​ സ്വസ്ഥമായി മുംബൈയില്‍ ജീവിക്കാമെന്നും ശിവസേന എം.പി സഞ്​ജയ്​ റാവുത്ത്​ പറഞ്ഞു.

കങ്കണയുമായി തനിക്ക്​ ഒരു പ്രശ്​നവുമില്ല. മുംബൈയെ പാക്​ അധിനിവേശ കശ്മീരിനോട് ഉപമിച്ചതില്‍ മാത്രമാണ് താന്‍ ദേഷ്യം പ്രകടിപ്പിച്ചത്​. ബി.എം.സി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നതില്‍ തനിക്കോ പാര്‍ട്ടിക്കോ ഉത്തരവാദിത്തമില്ല. മുംബൈയില്‍ താമസിക്കാന്‍ കങ്കണയെ സ്വാഗതം ചെയ്യുന്നുവെന്നും സഞ്ജയ് പറഞ്ഞു.

ഇതിന്​ മുമ്പ്​ കങ്കണക്ക്​ മുംബൈയില്‍ നിന്നും ഒരുതരത്തിലുള്ള ഭീഷണിയു​ം നേരിടേണ്ടിവന്നിട്ടില്ല. മുംബൈ പാകിസ്​താനെപ്പോലെയാണ് തോന്നുന്നതെങ്കില്‍ താരം എന്തിനാണ് ഇവിടെ താമസിച്ചിരുന്നത്​ എന്ന്​ മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ. ത​​െന്‍റയോ പാര്‍ട്ടിയുടെയോ ഭാഗത്തുനിന്ന്​ ഭീഷണികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയുടെ അഭിമാനത്തോടെ ആരെങ്കിലും പരിഹസിക്കുകയാണെങ്കില്‍, ജനങ്ങള്‍ കോപാകുലരാകും. സംസ്ഥാനത്തി​െന്‍റ ചരിത്രം അതാണ്​. എന്നാല്‍ ഇത്തവണ ക്ഷമയോടെ ഇരിക്കാന്‍ തങ്ങള്‍ ജനങ്ങളോട്​ ആഹ്വാനം ചെയ്യുകയാണുണ്ടായത്​- സഞ്​ജയ്​ വിശദീകരിച്ചു. ബി‌.എം‌.സിയുടെ പൊളിച്ചുനീക്കല്‍ നടപടിക്ക്​ ശേഷവും കങ്കണ ശിവസേനക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. എം.പി സഞ്​ജയ്​ റാവുത്തിനെയും മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയും വ്യക്തിപരമായി വിമര്‍ശിക്കുകയും ചെയ്​തിരുന്നു.

നിലവില്‍ കങ്കണയുടെ ഓഫീസിനും താമസസ്ഥലത്തിനും മുംബൈ പൊലീസ്​ സുരക്ഷ നല്‍കിയിട്ടുണ്ട്​. മുംബൈയെ പാക്​ അധിനിവേശ കശ്മീരുമായി ഉപമിക്കുകയും മുംബൈ പൊലീസിനെ നിരന്തരം വിമര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്ന്​ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നടിക്ക് കേന്ദ്രം വൈ-പ്ലസ് കാറ്റഗറി സുരക്ഷാ നല്‍കിയിരിരുന്നു.

Anweshanam
www.anweshanam.com