കത്തയച്ചതിന്റെ പേരില്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഒരാളും രക്ഷക്കെത്തിയില്ല; കപില്‍ സിബല്‍
India

കത്തയച്ചതിന്റെ പേരില്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഒരാളും രക്ഷക്കെത്തിയില്ല; കപില്‍ സിബല്‍

പാര്‍ട്ടിയിലെ ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം നിലനിര്‍ത്താനും ആരാണ് ശ്രദ്ധിക്കുന്നത്.

News Desk

News Desk

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസില്‍ തങ്ങള്‍ കത്തിലൂടെ ഉന്നയിച്ച വിഷയങ്ങള്‍ ആരും ഇതുവരെ ശ്രദ്ധിക്കുക പോലും ചെയ്തില്ലെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കത്തെഴുതിയതിന്റെ പേരില്‍ തങ്ങള്‍ ക്രൂശിക്കപ്പെട്ടപ്പോള്‍ ആരും തന്നെ പ്രതിരോധിക്കാനായി മുന്നോട്ടുവന്നില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

‘ഭരണഘടന പിന്തുടരാത്തതില്‍ കോണ്‍ഗ്രസ് എപ്പോഴും ബി.ജെ.പിയെ കുറ്റപ്പെടുത്താറുണ്ട്. ജനാധിപത്യത്തിന്റെ അടിത്തറ പൊളിക്കുന്നതിനെയും എതിര്‍ക്കാറുണ്ട്’, സിബല്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലെ ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം നിലനിര്‍ത്താനും ആരാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ഞാന്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയെ കുറിച്ച് പറയുന്നില്ല. എന്നാല്‍ ഈ രാജ്യത്തെ രാഷ്ട്രീയം, പ്രാഥമികമായി വിശ്വസ്തതയെ അടിസ്ഥാനമാക്കിയുള്ളതാണ്. ലോയല്‍റ്റി പ്ലസ് എന്ന് വിളിക്കുന്നത് ഞങ്ങള്‍ക്ക് ആവശ്യമാണ്. എന്താണ് ആ പ്ലസ്? സമന്വയം, പ്രതിബദ്ധത, കേള്‍ക്കാനും പറയാനുമുള്ളതാണ് ആ പ്ലസ് മെറിറ്റ്, രാഷ്ട്രീയം ഇതായിരിക്കണം’, കപില്‍ സിബല്‍ പറഞ്ഞു.

Anweshanam
www.anweshanam.com