യൂപിയിൽ പൊലീസുകാര്‍ പോലും സുരക്ഷിതരല്ല; സർക്കാരിനെതിരെ പരസ്യ പരാമർശവുമായി പ്രിയങ്ക ഗാന്ധി

യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രിയങ്കയുടെ പ്രതികരണം
യൂപിയിൽ പൊലീസുകാര്‍ പോലും സുരക്ഷിതരല്ല; സർക്കാരിനെതിരെ പരസ്യ പരാമർശവുമായി പ്രിയങ്ക ഗാന്ധി

ലക്നൗ: ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ പോലും സുരക്ഷിതരല്ലെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രിയങ്കയുടെ പ്രതികരണം.

ബിജെപിയുടെ നേതാക്കളും ക്രിമിനലുകളിലുമായി തമ്മില്‍ അവിശുദ്ധ ബന്ധങ്ങളുണ്ടെന്നും പ്രിയങ്ക ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്ന സാഹചര്യം മുന്‍നിര്‍ത്തി വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഇ-ക്യാമ്പയിന്‍ തുടങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഡിഎസ്പി അടക്കം എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ഏഴ് പൊലീസുകാര്‍ക്കും പരിക്കുമേറ്റിരുന്നു. ഈ സംഭവം മുന്‍നിര്‍ത്തിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചത്.

Related Stories

Anweshanam
www.anweshanam.com