യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി നിര്‍ബന്ധിത ക്വാറന്റീൻ ഇല്ല

യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി നിര്‍ബന്ധിത ക്വാറന്റീൻ ഇല്ല

ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രക്കാര്‍ ഇനി നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കണ്ട. കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയാല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്നു ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.

ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെ​ഗറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ 14 ദിവസം വീടുകളില്‍ സെല്‍ഫ് ക്വാറന്റീന്‍ മാത്രം മതിയെന്നാണ് പുതിയ നിര്‍ദേശം. നേരത്തെ 7 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളിലും 7 ദിവസം വീട്ടിലും ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരുന്നു.

യുകെയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന് പിന്നാലെ നിര്‍ത്തിവച്ച വിമാന സര്‍വ‌ീസ് പുനഃരാരംഭിച്ചപ്പോഴായിരുന്നു നിര്‍ബന്ധിത ക്വാറന്റീന്‍ നിലവില്‍ വന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com