അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല

ജാമ്യാപേക്ഷയുമായി കീഴ് കോടതിയെ സമീപിക്കാമെന്ന് മുംബൈ ഹൈകോടതി വ്യക്തമാക്കി
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല

മുംബൈ: അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയുമായി കീഴ് കോടതിയെ സമീപിക്കാമെന്ന് മുംബൈ ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, എം.എസ്. കാര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജി വിധി പറയാനായി മാറ്റി.

ജാമ്യാപേക്ഷ ലഭിച്ചാല്‍ നാല് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജിയില്‍ വിധി പറയുന്ന തിയതി കോടതി പ്രഖ്യാപിച്ചിട്ടില്ല.

ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ല്‍ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ ആത്മഹത്യാ പ്രേരണക്കുറ്റം​ ചുമത്തിയാണ് അര്‍ണബിനെ മുംബൈ പൊലീസ് അറസ്​റ്റ്​ ചെയ്​തത്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com