എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ്

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.
എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ്

ന്യൂഡെല്‍ഹി: കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഡെല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇന്നലെയാണ് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനഫലം വന്നപ്പോഴാണ് അദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന വിവരം അറിഞ്ഞത്.

43 എംപിമാര്‍ക്കാണ് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനാല്‍ പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com