
ന്യൂഡെല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നീതിഷ്കുമാറിന്റെ വെര്‍ച്ച്വല്‍ റാലി 22 ലക്ഷം പേര് കണ്ടുവെന്ന അവകാശവാദവുമായി ജനതാദള്‍- യുണൈറ്റഡ് (ജെഡിയു ) - ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്. ആദ്യമായിട്ടായിരുന്നു നീതിഷ്കുമാറിന്റെ വെര്‍ച്ച്വല്‍ റാലി.
ഈ വെര്‍ച്ച്വല്‍ റാലിയെ അപഹസിച്ച് പ്രതിപക്ഷ നേതാവ് തേജ്വസി യാദവ് രംഗത്ത് വന്നിരുന്നു. കൊട്ടിഘോഷിക്കപ്പെട്ട റാലി 15000 പേരിലധികം പേര് കണ്ടിട്ടില്ലെന്നാണ് യാദവിന്റെ പ്രചരണം. യാദവിന്റെ നുണപ്രചരണങ്ങള്‍ തങ്ങള്‍ കാര്യമാക്കുന്നില്ല. പ്രതിപക്ഷം വസ്തുതകള്‍ കാണാന്‍ കൂട്ടാക്കൂ ന്നില്ലെന്നാണ് ജെഡി-യു നേതാക്കള്‍ പറയുന്നത്.
5.5 ലക്ഷം ജനങ്ങള്‍ ജെഡിയുവിന്റെ വെബ്ബസൈറ്റ് ലൈവില്‍ റാലി കണ്ടു. ഇതു കൂടാതെ മുഖ്യ മന്ത്രിയുടെ ട്വിറ്റര്‍ ഹാന്റലിലും ഫേസ് ബുക്കിലും ജനങ്ങള്‍ കണ്ടു - നീതിഷ് കുമാര്‍ മന്ത്രിസഭയിലെ അശോക് ചൗധരി പറഞ്ഞു.