കര്‍ണാടകയില്‍ വീണ്ടും രാത്രികാല കര്‍ഫ്യു

ജനുവരി രണ്ട് വരെയാണ് നിയന്ത്രണം.
കര്‍ണാടകയില്‍ വീണ്ടും രാത്രികാല കര്‍ഫ്യു

ബെംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ വീണ്ടും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ നിയന്ത്രണം പ്രബല്യത്തില്‍ വരും. ജനുവരി രണ്ട് വരെയാണ് നിയന്ത്രണം. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണിവരെയാണ് നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കി.

യൂറോപ്പില്‍ പുതിയ തരം കോവിഡ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് തീരുമാനം. ഇന്ത്യയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കര്‍ണാടക. നേരത്തെ മഹാരാഷ്ട്രയും നിയന്ത്രണം കൊണ്ട് വന്നിരുന്നു. പുതിയ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ആവശ്യപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com