മെഹ്ബൂബ മുഫ്തിയുടെ അനുയായി ഭീകരവാദ കേസില്‍ അറസ്റ്റില്‍

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ നവീദ് ബാബു ഉള്‍പ്പെട്ട തീവ്രവാദ കേസുമായി ബന്ധപ്പെട്ട് പി ഡി പി യുവജന വിഭാഗം അധ്യക്ഷന്‍ വഹീദ് പരായെയാണ് ഡല്‍ഹിയില്‍ വച്ച്‌ അറസ്റ്റിലായത്
മെഹ്ബൂബ മുഫ്തിയുടെ അനുയായി ഭീകരവാദ കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായി തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് എന്‍ ഐ എയുടെ അറസ്റ്റിലായി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ നവീദ് ബാബു ഉള്‍പ്പെട്ട തീവ്രവാദ കേസുമായി ബന്ധപ്പെട്ട് പി ഡി പി യുവജന വിഭാഗം അധ്യക്ഷന്‍ വഹീദ് പരായെയാണ് ഡല്‍ഹിയില്‍ വച്ച്‌ അറസ്റ്റിലായത്. ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തുവെന്ന കുറ്റമാണ് വഹീദിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉയര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

'ചോദ്യം ചെയ്യലില്‍ നവീന്‍ ബാബുവുമായുള്ള ബന്ധം പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ട്രാന്‍സിറ്റ് റിമാന്‍ഡിനായി ഇയാളെ ഡല്‍ഹിയില്‍ ഹാജരാക്കും. തുടര്‍ന്ന് ജമ്മുവിലേക്ക് കൊണ്ടുപോകും'.- ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ രണ്ടു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കവേ പിടിയിലായ ഡിവൈഎസ്പി ഹരീന്ദര്‍ സിംഗിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് വഹീദിന്റെ പങ്ക് സംബന്ധിച്ച്‌ സൂചനകള്‍ ലഭിച്ചത്. എന്നാല്‍ വഹീദിന് ഇയാളുമായി ബന്ധമില്ലെന്നും കേസില്‍ പെടുത്തിയതാണെന്നും മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. പിഡിപിയെയും ജമ്മു കാശ്മീരിലെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളെയും ഭീഷണപ്പെടുത്താനും വിലപേശാനും വേണ്ടിയാണ് ഇതെല്ലാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com