ദേശീയപാത: ലോക നിലവാരത്തിലെത്തിയ്ക്കാൻ നടപടി

ദേശീയപാത: ലോക നിലവാരത്തിലെത്തിയ്ക്കാൻ നടപടി

ന്യൂഡൽഹി: ദേശീയപാതാ വികസനം ലോക നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പുതിയ സാധ്യതകൾ അവലംബിയ്ക്കുവാൻ ദേശീയപാതാ അഥോററ്റി. ഇതിനായി രാജ്യത്തെ ഐഐടി - എൻഐടികളടക്കമുള്ള ഉന്നത സാങ്കേതിക സ്ഥാപനങ്ങളുടെ സഹകരണം തേടാൻ അഥോറ്റി തീരുമാനിച്ചതായി എഎൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

ദേശീയ പാതാവികസന / നിർമ്മാണ പ്രവർത്തനങ്ങളിൽ ഇപ്പറഞ്ഞ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരുടെ അനുഭവസമ്പത്ത് പരമാവധി ഉപയോഗിക്കുകയെന്നതാണ് ലക്ഷ്യം. ഉന്നത സാങ്കേതിക സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത രാജ്യത്തിൻ്റെ അടിസ്ഥാന വികസനമെന്ന നിലയിൽ ദേശീയപാതാ നിർമ്മാാാണ പ്രവർത്തിന് മുതൽക്കൂട്ടാക്കുകയെന്നതിലാണ് ഊന്നൽ. അദ്ധ്യാപക സമൂഹത്തിൻ്റെ മാത്രമല്ല വിദ്യാർത്ഥികളുടെ വൈദ്ഗ്ദ്ധ്യദ്ധ്യവും ഈ ദിശയിൽ പ്രയോജനപ്പെടുത്തും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com