ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും പിഴ ചുമത്തണമെന്ന് ഹരിതട്രൈബ്യൂണല്‍
India

ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും പിഴ ചുമത്തണമെന്ന് ഹരിതട്രൈബ്യൂണല്‍

ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന വസ്തുക്കള്‍ അമിതമായി പ്ലാസ്റ്റിക് ഉപയോഗിച്ചു പൊതിയുന്നതു തടയണമെന്നാവശ്യപ്പെട്ട് ആദിത്യ ദുബെ നല്‍കിയ പരാതിയാണ് എന്‍ജിടി പരിഗണിച്ചത്.

News Desk

News Desk

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും പിഴ ചുമത്തണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി).

ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന വസ്തുക്കള്‍ അമിതമായി പ്ലാസ്റ്റിക് ഉപയോഗിച്ചു പൊതിയുന്നതു തടയണമെന്നാവശ്യപ്പെട്ട് ആദിത്യ ദുബെ നല്‍കിയ പരാതിയാണ് എന്‍ജിടി പരിഗണിച്ചത്. പ്ലാസ്റ്റിക് തിരികെ ശേഖരിക്കാന്‍ ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ബോര്‍ഡ് നടപടിയുറപ്പാക്കണമെന്നും എന്‍ജിടി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേസ് അടുത്ത മാസം 14ന് വീണ്ടും പരിഗണിക്കും. അതിനു മുന്‍പ് നടപടിയുടെ റിപ്പോര്‍ട്ട് നല്‍കണമെന്നും കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെംബര്‍ ഹാജരാകണമെന്നും എന്‍ജിടി നിര്‍ദേശിച്ചു.

Anweshanam
www.anweshanam.com