നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ പ്ലാന്റില്‍ സ്‌ഫോടനം; 6 മരണം; 17 പേര്‍ക്ക് പരിക്ക്
India

നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ പ്ലാന്റില്‍ സ്‌ഫോടനം; 6 മരണം; 17 പേര്‍ക്ക് പരിക്ക്

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്‌

By News Desk

Published on :

ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 10 പേര്‍ക്ക് 60 ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റിട്ടുണ്ട്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്‌.

പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്‌. കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര്‍ അപകടസമയത്ത് പ്ലാന്റില്‍ ജോലിയിലുണ്ടായിരുന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഗൂഡല്ലൂര്‍ നെയ്‌വേലിയില്‍ പ്രവര്‍ത്തിക്കുന്ന ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ ഈ പ്ലാന്റില്‍ ഇതു രണ്ടാം തവണയാണ് പൊട്ടിത്തെറിയുണ്ടാകുന്നത്.

ഏപ്രിലുണ്ടായ അപകടത്തിലും അഞ്ചു പേര്‍ മരണമടഞ്ഞിരുന്നു. മേയ് ഏഴിനും ഈ പ്ലാന്റില്‍ സ്‌ഫോടനമുണ്ടായിരുന്നു.

ഇവിടെ പ്രവർത്തനം പുനരാരംഭിച്ച്‌ കുറച്ചുകാലമേ ആയിട്ടുള്ളു. ഇതിനിടെയിലാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്‌. തുടര്‍ച്ചയായി അപകടങ്ങളുണ്ടയിട്ടും കാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

താ​പ​നി​ല​യ​ത്തി​ല്‍ 3,940 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. സ്‌​ഫോ​ട​നം ന​ട​ന്ന പ്ലാ​ന്‍റി​ല്‍​ല്‍ 1,470 മെ​ഗാ​വാ​ട്ട് ഉ​ദ്പാ​ദി​പ്പി​ക്കു​ന്നു. 15,000 ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 27,000 പേ​രാ​ണ് ക​മ്ബ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്.

Anweshanam
www.anweshanam.com