തീവണ്ടികളില്‍ പുതിയ എയര്‍കണ്ടീഷന്‍ സംവിധാനം
India

തീവണ്ടികളില്‍ പുതിയ എയര്‍കണ്ടീഷന്‍ സംവിധാനം

പുറത്തുനിന്നുള്ള നല്ല വായു അകത്തേക്കും അകത്തുള്ള വായു പുറത്തേക്കും കടത്തിവിട്ടുകൊണ്ടുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. വായുവിലൂടെ അണുകള്‍ പ്രസരിക്കുന്നത് തടയുന്നതിനാണ് പുതിയ നടപടി.

Geethu Das

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തീവണ്ടികളില്‍ പുതിയ എയര്‍കണ്ടീഷന്‍ സംവിധാനം പരീക്ഷിക്കാനൊരുങ്ങി റെയില്‍വേ. പുറത്തുനിന്നുള്ള നല്ല വായു അകത്തേക്കും അകത്തുള്ള വായു പുറത്തേക്കും കടത്തിവിട്ടുകൊണ്ടുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. വായുവിലൂടെ അണുകള്‍ പ്രസരിക്കുന്നത് തടയുന്നതിനാണ് പുതിയ നടപടി. മേയ് 12 മുതല്‍ വിവിധ റൂട്ടുകളില്‍ ഓടുന്ന 15 രാജധാനി എക്‌സ്പ്രസുകളിലാണ് പുതിയ സംവിധാനം പരീക്ഷിച്ചുവരുന്നത്. ഇത് വിജയകരമായാല്‍ എല്ലാ എ.സി. തീവണ്ടികളിലും ഈ സംവിധാനമാണ് നടപ്പാക്കും.

Anweshanam
www.anweshanam.com