അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ മരിച്ചു

മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വാര്‍ത്ത പുറത്ത് വിട്ടത്.
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ മരിച്ചു

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്്. ദാവൂദിന്റെ മൂത്ത സഹോദരന്‍ സാബിര്‍ കസ്‌ക്കറിന്റെ മകന്‍ സിറാജ് കസ്‌ക്കര്‍(38) ആണ് മരിച്ചത്.

മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വാര്‍ത്ത പുറത്ത് വിട്ടത്. കോവിഡ് ബാധയെ തുടര്‍ന്ന് സിറാജ് ഒരാഴ്ചയായി കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയോടെ ആരോഗ്യനില മോഷമായി. ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണം. സിറാജ് കസ്‌ക്കറിന്റെ പിതാവ് സാബിര്‍ കസ്‌ക്കര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com