നേപ്പാളിലാണ് രാമജന്മഭൂമി: അവകാശവാദവുമായി നേപ്പാൾ
India

നേപ്പാളിലാണ് രാമജന്മഭൂമി: അവകാശവാദവുമായി നേപ്പാൾ

ഇന്ത്യയിൽ അയോദ്ധ്യയെപ്രതി തർക്കമാണ്. ഇവിടെയുള്ള യഥാർത്ഥ അയോദ്ധ്യയെക്കുറിച്ച് തർക്കങ്ങളേതുമില്ല

By News Desk

Published on :

കാഠ്മണ്ഡു: രാമജന്മഭൂമി നോപ്പാളിലാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി. ശ്രീരാമ ജനനം യഥാർത്ഥത്തിൽ നേപ്പാൾ മണ്ണിലാണ്. ദക്ഷിണ നേപ്പാളിലെ തോറിയെന്ന പ്രദേശമാണ് ശ്രീരാമൻ്റെ ജന്മസ്ഥലം. ഇന്ത്യയിലെ അയോദ്ധ്യയിലല്ല.

ഇന്ത്യയിൽ അയോദ്ധ്യയെപ്രതി തർക്കമാണ്. ഇവിടെയുള്ള യഥാർത്ഥ അയോദ്ധ്യയെക്കുറിച്ച് തർക്കങ്ങളേതുമില്ല - നേപ്പാളി കവി ഭാനു ഭക്തയുടെ ജന്മദിന വാർഷികാഘോഷം കാഠ്മണ്ഡുവിൽ പ്രധാനമന്ത്രി കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കവെ പ്രധാനമന്ത്രി ഒലി പറഞ്ഞു - ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

അയോദ്ധ്യയിലെ ശ്രീരാമനെ വച്ച് ഇന്ത്യയുടെ അധികാരം പിടിച്ച ബിജെപി പക്ഷേ നേപ്പാൾ പ്രധാനമന്ത്രിയുടെ അവകാശവാദത്തെ പൂർണമായും നിരാകരിച്ചു. നേപ്പാളിലെ കമ്യൂണിസ്റ്റുകളുടെ ഇത്തരം ജ്വല്പനങ്ങൾ ജനങ്ങൾ മുഖവിലക്കെടുക്കല്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റുകളും ജനങ്ങളുടെ വിശ്വാസത്തിന്മേൽ കൈവച്ചവരാണ്. അതിനുള്ള തിരച്ചടി അവർക്ക് കിട്ടി. ഇതേ തിരച്ചിടികൾ നേപ്പാൾ കമ്യൂണിസ്റ്റുകൾക്കും കിട്ടും - നേപ്പാൾ പ്രധാനമന്തിയുടെ വെളിപ്പെടുത്തലിനോടുള്ള പ്രതികരണമായി ബിജെപി ദേശീയ വക്താവ് ബയ്സി സോനങ്കർ ശാസ്ത്രി പറഞ്ഞു.

"ഭഗവാൻ ശ്രീരാമൻ ഞങ്ങളുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്. അതിനെ തൊട്ടുകളിയ്ക്കാൻ നേപ്പാൾ പ്രധാനമന്ത്രിയെന്നല്ല ആരെയും ഞങ്ങൾ അനുവദിക്കില്ല", ശാസ്ത്രി അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി.

Anweshanam
www.anweshanam.com