
ന്യൂഡല്‍ഹി: ദൂരദര്ശന് ഒഴികെയുള്ള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ന്യൂസ് ചാനലുകളുടെ സിഗ്നലുകള്‍ എടുത്തുകളഞ്ഞതായി നേപ്പാള്‍ കേബിള്‍ ഓപ്പറേറ്റേഴ്സിനെ ഉദ്ധരച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ നേപ്പാളിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തകള്‍ തടയുന്നതിന് നയതന്ത്രപരവുമായ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയാണെന്ന് ഭരണകക്ഷി പാര്‍ട്ടിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവ് നാരായണ്‍ കാജിശ്രേഷ്ത നേരത്തെ അറിയിച്ചിരുന്നു.
നേപ്പാളില്‍ പുതിയ ഭൂപടം പുറത്തിറക്കിയതിന് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിക്കെതിരായി തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് അപലപനീയമാണെന്ന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. വ്യാജമായ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ പൂര്‍ണ്ണമായും നിരസിക്കുന്നു. ഞങ്ങളുടെ പരമാധികാരത്തെയും ദേശീയ സ്വാതന്ത്ര്യത്തെയും സര്‍ക്കാരിനെയും ബഹുമാനിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'- എന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു.