നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്

കൃഷി, അടിസ്ഥാന സൗകര്യവികസനം, നിര്‍മാണം, മാനവ വിഭവ ശേഷി വികസനം, ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളാണ് യോഗത്തിലെ അജണ്ട.
നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്

ന്യൂഡൽഹി :ഇന്ന് നടക്കുന്ന നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാകും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുക. രാവിലെ 10. 30 ഓടെയാകും യോഗം ആരംഭിക്കുക.

കൃഷി, അടിസ്ഥാന സൗകര്യവികസനം, നിര്‍മാണം, മാനവ വിഭവ ശേഷി വികസനം, ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളാണ് യോഗത്തിലെ അജണ്ട. യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും പങ്കെടുക്കും.

ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആക്കിയ ശേഷമുള്ള ആദ്യ യോഗമാണ് ശനിയാഴ്ച നടക്കുന്നത്. അതിനാലാണ് മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും യോഗത്തില്‍ എത്തുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com