നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു

നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.

നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.

കുറഞ്ഞത് നാലുമാസത്തേക്കെങ്കിലും നീറ്റ് പിജി പരീക്ഷ മാറ്റി വെയ്ക്കാനും ആഗസ്റ്റ് 31-ന് മുന്‍പ് പരീക്ഷ നടത്തേണ്ടതില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. ഇതുവഴി യോഗ്യരായ ധാരാളം ഡോക്ടര്‍മാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കും. അവസാന വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളെ ടെലി കണ്‍സള്‍ട്ടേഷന്‍, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് നിയോഗിക്കും. ബിഎസ്സി, ജനറല്‍ നഴ്സിങ് പഠിച്ച വിദ്യാര്‍ത്ഥികളെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. മുതിര്‍ന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മേല്‍നോട്ടത്തിലായിരിക്കും ഇവരുടെ ജോലിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടാതെ കോവിഡ് ഡ്യൂട്ടിയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്ക് കോവിഡ് നാഷണല്‍ സര്‍വീസ് സമ്മാന്‍ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com