നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഫലം മെയ് 31 ന് പ്രസിദ്ധീകരിക്കും. എം.ഡി/ എം.എസ്/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പി.ജി പരീക്ഷയെഴുതാം.
നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ന്യൂഡൽഹി :നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്‍.ബി.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://nbe.edu.in/ സന്ദര്‍ശിക്കുക. മാര്‍ച്ച് 15 ആണ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.

ഇന്ന് മൂന്ന് മണിയോടെ ഇതിന്റെ ലിങ്ക് വെബ്‌സൈറ്റില്‍ ആക്ടിവേറ്റ് ആകും. ഏപ്രില്‍ 18നാണ് നീറ്റ് പി.ജി 2021 പ്രവേശന പരീക്ഷ. കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടത്തുക.

ഫലം മെയ് 31 ന് പ്രസിദ്ധീകരിക്കും. എം.ഡി/ എം.എസ്/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പി.ജി പരീക്ഷയെഴുതാം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com