നീറ്റ് പരീക്ഷ മാറ്റിവയ്ക്കില്ല; ഹര്‍ജി സുപ്രീംകോടതി വീണ്ടും തളളി

നീറ്റ് പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളെല്ലാം കഴിഞ്ഞുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
നീറ്റ് പരീക്ഷ മാറ്റിവയ്ക്കില്ല; ഹര്‍ജി സുപ്രീംകോടതി വീണ്ടും തളളി

ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം അതീവഗുരുതരമാണെന്നും ഈ മാസം പതിമൂന്നിന് പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. നീറ്റ് പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളെല്ലാം കഴിഞ്ഞുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളും കോടതി തള്ളിയിരുന്നു. ബിഹാറിലെ വെള്ളപ്പൊക്കവും കോവിഡ് ലോക്ക്ഡൗണും ചൂണ്ടിക്കാട്ടിയാണ് ചില അഭിഭാഷകര്‍ വീണ്ടും കോടതിയിലെത്തിയത്. പരീക്ഷാര്‍ഥികളെ സഹായിക്കാനുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com