സുശാന്ത് സിങ് ആത്മഹത്യ കേസ്: വീട്ടുവേലക്കാരൻ എൻസിബി കസ്റ്റഡിയിൽ

മയ്ക്കുമരുന്ന് കേസ് അന്വേഷണം അവസാനിക്കുംവരെ സാവന്തിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യമാണ് എൻസിബി കോടതിയിൽ ആവശ്യപ്പെട്ടതെന്ന് സാവന്തിൻ്റെ അഭിഭാഷകൻ രാജേന്ദ്ര റത്തോഡ് പറഞ്ഞു.
സുശാന്ത് സിങ് ആത്മഹത്യ കേസ്: വീട്ടുവേലക്കാരൻ എൻസിബി കസ്റ്റഡിയിൽ

മുംബൈ: സുശാന്ത് സിങ് രജപുത്ത് ആത്മഹത്യയുമായി ബന്ധപ്പെട്ട മയ്ക്കുമരുന്ന് കേസിൽ രജപുത്തിൻ്റെ വീട്ടുവേലക്കാരനായിരുന്ന ദീപേഷ് സാവന്തിനെ നർകോട്ടിക്ക് കൺട്രോൾ ബ്യൂറോയു (എൻസിബി) ടെ കസ്റ്റഡിയിൽ വിട്ട് കോടതി - എഎൻഐ റിപ്പോർട്ട്. സെപ്റ്റംബർ ഒമ്പത് വരെയാണ് കസ്റ്റഡിയെന്ന് എൻസിബി ജോയിൻ്റ് ഡയറക്ടർ സമീർ വാങ്കഡെ സ്ഥിരീകരിച്ചു.

മയ്ക്കുമരുന്ന് കേസ് അന്വേഷണം അവസാനിക്കുംവരെ സാവന്തിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യമാണ് എൻസിബി കോടതിയിൽ ആവശ്യപ്പെട്ടതെന്ന് സാവന്തിൻ്റെ അഭിഭാഷകൻ രാജേന്ദ്ര റത്തോഡ് പറഞ്ഞു. സെപ്തംബർ നാല് മുതൽ സാവന്ത് എൻസിബി കസ്റ്റഡിയിലാണ്. ഇക്കാര്യം എൻ സിബി സാവന്തിൻ്റെ കുടുംബത്തെ പോലുമറിയിച്ചിട്ടില്ല - കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സാവന്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളിൽ പ്രതിയെ കോടതിയിൽ ഹാജരാക്കണമായിരുന്നു. അതുണ്ടായില്ലെന്നും സാവന്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി.

കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി എൻസിബി സാവന്തിനെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. സെപ്തംബർ അഞ്ചിനാണ് മൊഴികളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ സാവന്ത് അറസ്റ്റ് ചെയ്യപ്പെട്ടത്.

ഈ കേസിൽ ബോളിവുഡ് താരം റിയ ചക്രബർത്തിയുടെ സഹോദരൻ ഷോബിദ് ചക്രബർത്തി, സുശാന്തിൻ്റെ ഹൗസ് കീപ്പിങ്ങ് മാനേജർ സാമുവൽ മിരൻ്റ തുടങ്ങിയവർ അറസ്റ്റിലായിട്ടുണ്ട്. റിയയുടെ അറസ്റ്റുണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. സുശാന്തിൻ്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് റിയക്കെതിരെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com