ലഹരിമരുന്ന് കേസ്: ദീപിക പദുകോണ്‍ അടക്കം 4 പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ദീപിക പദുക്കോൺ, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്
ലഹരിമരുന്ന് കേസ്: ദീപിക പദുകോണ്‍ അടക്കം 4 പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുക്കോൺ, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഹാജരാകാന്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് സമന്‍സ് അയച്ചത്.

ഫാഷൻ ഡിസൈനർ സിമോൺ കമ്പാട്ടായെയും എൻസിബി വിളിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നേരത്തെ ദീപികയുടെ കരിഷ്മാ പ്രകാശിനെ എൻസിബി വിളിച്ചുവരുത്തിയിരുന്നു. ദീപികയും കരിഷ്മയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തു വന്നിരുന്നു.

സെപ്റ്റംബര്‍ 25-ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. ലഹരിമരുന്ന് കേസില്‍ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.

ഈ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ദീപിക പദുക്കോണുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചത്. റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ആ ഫോണിലെ ചാറ്റില്‍ ദീപികയുടെ ടാലന്റ് മാനേജരായിരുന്ന കരീഷ്മയോട് ദീപിക ലഹരിമരുന്ന് ആവശ്യപ്പെടുന്നതായി സൂചനയുളള ചില ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ദീപികയോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുളളത്.

കരീഷ്മയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളുളളതിനാല്‍ ഹാജരാകാനുളള തിയതി നീട്ടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

​​സുശാന്തിന്‍െറ മരണത്തില്‍ റിയ ചക്രബര്‍ത്തിയും സഹോദരന്‍ ശൗവിക്​ ചക്രബര്‍ത്തിയും നേരത്തെ തന്നെ അറസ്​റ്റിലായിരുന്നു.

Related Stories

Anweshanam
www.anweshanam.com