തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി അന്തരിച്ചു

തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷമുള്ള ആദ്യ ആഭ്യന്തരമന്ത്രിയാണ്.
തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ് :തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്ഡി അന്തരിച്ചു. 86 വയസായിരുന്നു. മരണ കാരണം കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ തകരാറാണെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു.

കോവിഡ് രോഗമുക്തനായ നരസിംഹ റെഡ്ഡി വീട്ടില്‍ വിശ്രമത്തില്‍ തുടരവേ വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.

നയനി നരസിംഹറെഡ്ഡി തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷമുള്ള ആദ്യ ആഭ്യന്തരമന്ത്രിയാണ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവു കൂടിയായ നരസിംഹ റെഡ്ഡിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Related Stories

Anweshanam
www.anweshanam.com