നഗ്രോട്ടാ എറ്റുമുട്ടലില്‍ എന്‍ഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു

നേരത്തെ മൂന്ന് തവണ എന്‍ഐഎ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ വ്യക്തത നല്‍കിയിരുന്നില്ല
നഗ്രോട്ടാ എറ്റുമുട്ടലില്‍ എന്‍ഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: നഗ്രോട്ടാ എറ്റുമുട്ടലില്‍ എന്‍ഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ജമ്മു ശ്രീനഗ‍ര്‍ ദേശീയപാതയിലെ നഗ്രോട്ടയില്‍ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തുണ്ടായ ഏറ്റുമുട്ടലില്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ നാല് ജയ്ഷേ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. സംഭവത്തിൽ പാകിസ്ഥാന് പങ്ക് ഉണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തത്.

നേരത്തെ മൂന്ന് തവണ എന്‍ഐഎ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ വ്യക്തത നല്‍കിയിരുന്നില്ല. ഇന്നലെയാണ് ഇക്കാര്യത്തില്‍ വ്യക്തതയായത്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള പാക് ശ്രമമെന്നാണ് ഇന്ത്യയുടെ ആരോപണം. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം.

2020 നവംബര്‍ 19 ന് ശ്രീനഗറിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു ഭീകരര്‍ സഞ്ചരിച്ച ട്രക്ക് സൈന്യം തടഞ്ഞതോടെ ഇവര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാലംഗസംഘത്തെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം കീഴ്‌പ്പെടുത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com