നാഗാ സമാധാന ഉടമ്പടി ആഗസ്ത് 15ന് മുമ്പ്
India

നാഗാ സമാധാന ഉടമ്പടി ആഗസ്ത് 15ന് മുമ്പ്

നാഗാ സമാധാന ഉടമ്പടി അവസാനഘട്ട ചര്‍ച്ച പുന:രാരംഭിച്ചു. എന്‍എസ്സിഎന്‍-ഐഎം നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ പുനഃരാരംഭിച്ചിരിക്കുകയാണ്.

News Desk

News Desk

നാഗാ സമാധാന ഉടമ്പടി അവസാനഘട്ട ചര്‍ച്ച പുന:രാരംഭിച്ചു. എന്‍എസ്സിഎന്‍-ഐഎം നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ പുനഃരാരംഭിച്ചിരിക്കുകയാണ് . പതാക. ഭരണഘടന. പ്രദേശം. ഈ തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കുന്നതിനാണ് ശ്രമങ്ങള്‍. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിനു മുമ്പുതന്നെ ഉടമ്പടിയിലെത്തുകയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്‍എസ്സിഎന്‍-ഐഎം നേതാവ് 86 കാരനായ ജനറല്‍ സെക്രട്ടറി തുവാംഗലെങ് മുയിവയുടെ നേതൃത്വത്തിലുള്ള സംഘവും തമ്മിലാണ് ചര്‍ച്ചകള്‍. ദില്ലിയില്‍ വെളിപ്പെടുത്താത്ത സ്ഥലത്തായിരുന്നു ചര്‍ച്ച. അസം, മണിപ്പൂര്‍, അരുണാചല്‍ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. ഇതിനിനിടെ നാഗാ സമാധാന ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി ആര്‍എന്‍ രവി അടുത്തയാഴ്ച ദേശീയ തലസ്ഥാനത്ത് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ നാഗാ ജനവാസമുള്ള എല്ലാ പ്രദേശങ്ങളും സംയോജിപ്പിക്കണമെന്നതാണ് എന്‍എസ്സിഎന്‍-ഐഎമ്മിന്റെ പ്രധാന ആവശ്യം. സംഭാഷണങ്ങളുടെ ഭാഗമായ മറ്റ് ഏഴ് സംഘടനകളുടെ കൂട്ടായ്മയായ നാഗ നാഷണല്‍ പൊളിറ്റിക്കല്‍ ഗ്രൂപ്പുകള്‍ (എന്‍എന്‍പിജി) കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ വിജയകരമായതായി റിപ്പോര്‍ട്ടുണ്ട്. ഗ്രേറ്റര്‍ നാഗാലിമെന്ന സംസ്ഥാനമെന്നതാണ്എന്‍എച്ച്സിഎന്‍-ഐഎമ്മിന്റെ ആത്യന്തിക ലക്ഷ്യം.

അസം, മണിപ്പൂര്‍, അരുണാചല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് നിര്‍ദ്ദിഷ്ട നാഗലിം. അതുകൊണ്ടു തന്നെ ചര്‍ച്ചയില്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതനിധികളുടെ സാന്നിധ്യം വളരെ പ്രധാനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറയുന്നു. നാഗാ സമധാന ചര്‍ച്ചയില്‍ കൈവരിച്ച പുരോഗതി കോവിഡ് ചികിത്സയിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Anweshanam
www.anweshanam.com