പിഐഎല്‍ : റാം - ഷൂറി - ഭൂഷണ്‍ പിന്മാറി
India

പിഐഎല്‍ : റാം - ഷൂറി - ഭൂഷണ്‍ പിന്മാറി

സുപ്രീംകോടതില്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന പൊതുതാല്പര്യ ഹര്‍ജിയില്‍ നിന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ റാം, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പിന്മാറി.

News Desk

News Desk

ന്യൂഡെല്‍ഹി: സുപ്രീംകോടതില്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന പൊതുതാല്പര്യ ഹര്‍ജി (പി ഐ എല്‍) യില്‍ നിന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ റാം, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി, ആക്ടിവിസ്റ്റ്-അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പിന്മാറി- ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്തെഴുതിയിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാരജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ബഞ്ച് മുമ്പാകെ ചൂണ്ടിക്കാട്ടി.

ബദല്‍ ഫോറത്തില്‍ ഫയല്‍ ചെയ്യാന്‍ അപേക്ഷ പിന്‍വലിക്കുകയാണെന്ന് ധവാന്‍ പറഞ്ഞു. കോടതിയലക്ഷ്യ വ്യവഹാരത്തില്‍ ക്രിമിനല്‍ അവഹേളനത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്താണ് പിഐഎല്‍ സമര്‍പ്പിക്കപ്പെട്ടത്. പരാതിക്കാരുടെ അഭിഭാഷകന്റെ ആവശ്യപ്രകാരം ഹൈക്കോ ടതിയില്‍ സമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യത്തോടെ ഹര്‍ജി പിന്‍വലിക്കാന്‍ ബെഞ്ച് അനുമതി നല്‍കി. പക്ഷേ സുപ്രീം കോടതിയെ സമീപിയ്ക്കുവാനാകില്ലെന്ന് ബഞ്ച് പറഞ്ഞു.

Anweshanam
www.anweshanam.com