ആന്ധ്രപ്രദേശിൽ അജ്ഞാത രോഗം; നിരവധിപ്പേർ ആശുപത്രിയിൽ

കോമിരെപ്പള്ളി ഗ്രാമത്തിലെ 22ഓളം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ആന്ധ്രപ്രദേശിൽ അജ്ഞാത രോഗം; നിരവധിപ്പേർ ആശുപത്രിയിൽ

ഹൈദരാബാദ്​: കോവിഡ് ഭീതിക്കിടെ ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിൽ അജ്ഞാത രോഗം സ്​ഥിരീകരിച്ചു. പുല്ല, കോമിരെപള്ളി ഗ്രാമങ്ങളിലാണ്​ രോഗം റിപ്പോർട്ട്​ ചെയ്​തത്​. നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപസ്​മാരം, ഛർദ്ദി തുടങ്ങിയ ശാരീരിക അസ്വസ്​ഥതകളെ തുടർന്ന്​ നിരവധി പേരെ എലുരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോമിരെപ്പള്ളി ഗ്രാമത്തിലെ 22ഓളം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ പലരും ആദ്യം കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട്​ വായിൽനിന്ന്​ നുരയും വന്നതായാണ്​ വിവരം.

ഒരാഴ്ചമുമ്പ്​ പുല്ല ​ഗ്രാമത്തിലെ 29 പേരെ സമാനലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ എല്ലാവരും രോഗമുക്തി നേടിയിരുന്നു. രണ്ടു ദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട്​ ചെയ്തിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ എലുരുവിൽ നിരവധി പേർക്ക് അജ്ഞാത​ രോഗം സ്​ഥിരീകരിച്ചിരുന്നു.

അതേസമയം ജനങ്ങളോട്​ പരി​ഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സംഭവം നിരീക്ഷിക്കുന്നതിനായി വിദഗ്​ധ സംഘത്തെ എലുരുവിലേക്ക്​ അയച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com