
മുംബൈ: സബ്ബ് അർബർ തീവണ്ടികളിൽ സഹകരണ- സ്വകാര്യ ബാങ്കുകളിലെ ജീവനകാർക്ക് യാത്രാ ഇളവ് നൽകി റെയിൽ മന്ത്രാലയം. കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം സാമൂഹിക അകലം പാലിക്കുന്നതിൻ്റെ ഭാഗമായി സബ്ബ് അർബൻ തീവണ്ടികളിൽ യാത്രക്കാർക്ക് നിയന്ത്രണങ്ങളുണ്ട്. സഹകരണ- സ്വകാര്യ ബാങ്കുകളിലെ 10 ശതമാനം ജീവനക്കാർക്ക് ഇതിൽ ഇളവ് നൽകി പ്രത്യേക യാത്രാ സൗകര്യങ്ങൾ പ്രഖ്യാപിച്ചിരിയിരിക്കുകയാണ് റെയിൽവേ - എഎൻഐ റിപ്പോർട്ട്.
സംസ്ഥാന സർക്കാരിൻ്റെ അഭ്യർത്ഥനയനുസരിച്ച് പ്രത്യേക സബ്ബ് അർബൻ തീവണ്ടി യാത്രയ്ക്കാണ് മന്ത്രാലയ അനുമതി. യാത്ര ചെയ്യുവാൻ അനുവദിക്കപ്പെടുന്ന 10 ശതമാനം ജീവനക്കാർ സർക്കാരിൽ നിന്ന് ക്യുആർ കോഡ് വാങ്ങണമെന്ന് റെയിൽ മന്ത്രാലയം പറയുന്നു.
റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്നതിനായി റെയിൽവേ അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡുകൾ യാത്രക്കാർ നിർബ്ബന്ധമായും കയ്യിൽ കരുതണം. പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറക്കും - റെയിൽവേ പറഞ്ഞു. യാത്രക്കാർ കോവിഡ് പ്രൊട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും റെയിൽവേ അഭ്യർത്ഥിച്ചു.