മുംബൈ നഗരം വെള്ളക്കെട്ടിൽ
India

മുംബൈ നഗരം വെള്ളക്കെട്ടിൽ

കനത്ത മഴ അന്ധേരിയെയും സയേണിനെയും വൻ ഗതാഗതക്കുരുക്കാലാക്കി

By News Desk

Published on :

മുംബൈ: മുംമ്പൈ നഗരത്തിൽ കനത്ത മഴ. ഇന്ന്  (ജൂലായ് 3 ) പുലർച്ചെ മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന കനത്ത മഴ നഗരത്തെ വെള്ളപ്പൊക്കത്തിലാഴ്ത്തി. നഗരത്തിൻ്റെ  38 ഓളം  പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി.

കനത്ത മഴ അന്ധേരിയെയും സയേണിനെയും വൻ ഗതാഗതക്കുരുക്കാലാക്കി. അന്ധേരി സബ്‌വേ രണ്ടടി വെള്ളത്തിനടിയിലായിരുന്നു. തുടർന്ന് സബ്‌വേ അടച്ചു. മൂന്നിടങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടതായി മുംബൈ ട്രാഫിക്  പൊലിസ് അഡീഷണൽ  കമ്മീഷണർ പ്രവീൺ പദ്വാൽ പറഞ്ഞു.   

 സയേൺ റോഡ്, കിംഗ്സ് സർക്കിളിനടുത്തുള്ള ഗാന്ധി മാർക്കറ്റ്, ഹിന്ദ്മത എന്നിവിടങ്ങൾ കനത്ത വെള്ളക്കെട്ടിലാണെന്ന് ട്രാഫിക് അധികൃതർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.

Anweshanam
www.anweshanam.com