മുംബൈയില്‍ കോവിഡ് കു​തി​ച്ചു​യ​രു​ന്നു; ഇ​ന്ന് 8,646 പേ​ര്‍​ക്ക് രോ​ഗം

മുംബൈയില്‍ കോവിഡ് കു​തി​ച്ചു​യ​രു​ന്നു; ഇ​ന്ന് 8,646 പേ​ര്‍​ക്ക് രോ​ഗം

കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്

മും​ബൈ: മും​ബൈ​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ദി​നേ​ന കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ റി​ക്കാ​ര്‍​ഡ് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് 8,646 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. 18 മ​ര​ണ​ങ്ങ​ളും ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇന്ന് 8000- ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ നഗരത്തില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 4,23,360 ആയി. 3,55,691 പേരാണ് ഇതുവരെ രോഗമുക്തരായത്. 11,704 പേര്‍ കോവിഡ് മൂലം മരിച്ചപ്പോള്‍ 55,005 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രോഗ വ്യാപനത്തെ നിയന്ത്രിക്കാന്‍ മഹാരാഷ്ട്ര ഉടന്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളെ ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോ​വി​ഡ് കേ​സു​ക​ള്‍ സം​സ്ഥാ​ന​ത്ത് അ​തി​വേ​ഗം വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍‌ സു​ര​ക്ഷാ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കി. ആ​ര്‍​ടി പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 1,000 രൂ​പ​യി​ല്‍​നി​ന്ന് നി​ന്ന് 500 രൂ​പ​യാ​യി സ​ര്‍​ക്കാ​ര്‍ കു​റ​ച്ചു. ദ്രു​ത ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള നി​ര​ക്കു​ക​ളും കു​റ​ച്ചു.

ഒ​രു കോ​വി​ഡ് രോ​ഗി​ക്ക് 400 പേ​രി​ലേ​ക്ക് രോ​ഗം പ​ര​ത്താ​നാ​വു​മെ​ന്നും അ​തി​നാ​ല്‍ മാ​സ്ക്, ശു​ചി​ത്വം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും കോ​വി​ഡ് ടാ​സ്‌​ക് ഫോ​ഴ്‌​സ് മേ​ധാ​വി ഡോ. ​സ​ഞ്ജ​യ് ഓ​ക്ക് പ​റ​ഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com