യുപിയില്‍ ബി​എ​സ്പി എം​എ​ല്‍​എ​യു​ടെ അ​ന​ധി​കൃ​ത കെട്ടിടം പൊലീസ് പൊളിച്ചു
India

യുപിയില്‍ ബി​എ​സ്പി എം​എ​ല്‍​എ​യു​ടെ അ​ന​ധി​കൃ​ത കെട്ടിടം പൊലീസ് പൊളിച്ചു

സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച കെട്ടിടമാണ് പൊളിച്ചു നീക്കിയതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു

News Desk

News Desk

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരിയുടെ അനധികൃത കെട്ടിടം പൊളിച്ചുമാറ്റി. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച കെട്ടിടമാണ് പൊളിച്ചു നീക്കിയതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു- എന്‍ഡി ടിവി റിപ്പോര്‍ട്ട്.

ലഖ്‌നൗവിലെ കെട്ടിടമാണ് പൊളിച്ചത്. പൊളിച്ചുമാറ്റാനുള്ള ചെലവ് എംഎല്‍എയില്‍ നിന്ന് ഈടാക്കും. കുറ്റവാളികള്‍ കുറ്റകൃത്യത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഇതുപോലുള്ള കടുത്ത നടപടികള്‍ നേരിടേണ്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ പറഞ്ഞു.

ക​ഴി​ഞ്ഞ മാ​സം ഖാ​സി​പ്പൂ​രി​ല്‍ വി​മാ​ന​ത്താ​വ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്ത് അ​ന്‍​സാ​രി അ​ന​ധി​കൃ​ത​മാ​യി കൈ​യേ​റി​യ സ്ഥ​ലം ഒ​ഴി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ത​ന്നെ അ​ന്‍​സാ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​റ​വു​ശാ​ല​ക​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ഈ ​അ​റ​വു​ശാ​ല​ക​ള്‍ 20 വ​ര്‍​ഷ​മാ​യി ലൈ​സ​ന്‍​സി​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച അ​ന്‍​സാ​രി​യു​ടെ 11 സം​ഘാം​ഗ​ങ്ങ​ളെ പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം അ​ന്‍​സാ​രി​യു​ടെ വി​ശ്വ​സ്ത​ന്‍ രാ​കേ​ഷ് പാ​ണ്ഡെ (43) പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഷാ​ര്‍​പ് ഷൂ​ട്ട​ര്‍ ആ​ണ് ഹ​നു​മാ​ന്‍ പാ​ണ്ഡെ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഇ​യാ​ള്‍. ഇ​യാ​ളു​ടെ ത​ല​യ്ക്ക് പോ​ലീ​സ് ഒ​രു​ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ല​ക്നോ​വി​നു സ​മീ​പം സ​രോ​ജി​നി ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

മൗ മണ്ഡലത്തിലെ ബിഎസ്പി എംഎല്‍എയാണ് മുഖ്താര്‍ അന്‍സാരി. നേരത്തെ കുപ്രസിദ്ധ ഗുണ്ടാ തലവനായ മുഖ്താര്‍ അന്‍സാരി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. ഇയാളുടെ സഹായികളുടെ സ്വത്തുക്കളും സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഗാസിയാപുരിലെ ഇയാളുടെ സഹായികളുടെ ആയുധ ലൈസന്‍സും സര്‍ക്കാര്‍ മരവിപ്പിച്ചു.

Anweshanam
www.anweshanam.com