മഹാരാഷ്ട്രയില്‍ സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കുന്നു

തീയേറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്‌ പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി
മഹാരാഷ്ട്രയില്‍ സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കുന്നു

മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും.

കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറമേയുള്ള പ്രദേശങ്ങളിലെ തീയേറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്‌ പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച്‌ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. തീയേറ്റര്‍, മള്‍ട്ടിപ്ലക്സുകള്‍ക്കുള്ളില്‍ ഭക്ഷണ സാധനങ്ങള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു

Related Stories

Anweshanam
www.anweshanam.com