പ്രിയങ്ക ഗാന്ധി കോൺഗ്രസ് മേധാവിയാകണം: അനിൽ ശാസ്ത്രി
India

പ്രിയങ്ക ഗാന്ധി കോൺഗ്രസ് മേധാവിയാകണം: അനിൽ ശാസ്ത്രി

പ്രിയങ്കയേക്കാൾ മികച്ച മറ്റാരുമില്ല പ്രത്യേകിച്ചും പാർട്ടി നേതൃസ്ഥാനം വീണ്ടും ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്ന സാഹചര്യത്തിൽ -കോൺഗ്രസ് നേതാവ് അനിൽ ശാസ്ത്രി അഭിപ്രായപ്പെട്ടു.

News Desk

News Desk

ഗൗതംബുദ്ധനഗർ(ഉത്തർപ്രദേശ്): എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരണമെന്ന് മുൻ പ്രധാനമന്ത്രി ലാൽ ബഹുദൂർ ശാസ്ത്രിയുടെ മകനും സീനിയർ കോൺഗ്രസ് നേതാവുമായ അനിൽ ശാസ്ത്രി.

ഡൽഹിയിലെ ഉന്നത നേതൃത്വങ്ങളുമായി മറ്റു നേതാക്കൾക്ക് ഇടപ്പെടാനും ചർച്ച ചെയ്യുവാനുമുള്ള അവസരമുറപ്പിക്കപ്പെട്ടാൽ തന്നെ പാർട്ടിക്കുള്ളിലെ മിക്ക പ്രശ്‌നങ്ങളും പരിഹരിക്കാനാകും.

പാർട്ടി നേതാക്കൾ തമ്മിൽ കണ്ടുമുട്ടുന്നില്ലെന്നത് അഭിലഷണീയമല്ല. മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള പാർട്ടി നേതാവ് ഡൽഹിയിൽ വന്നാൽ പാർട്ടിയിലെ മുതിർന്ന നേതാക്കളെ കണ്ടുമുട്ടുക എളുപ്പമല്ല - ശാസ്ത്രി എഎൻഐ യോട് പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയാൽ തന്നെ പാർട്ടിക്കകത്തെ പകുതി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. ഗാന്ധി കുടുംബത്തിൽ നിന്ന് നേതൃത്വമില്ലെങ്കിൽ പാർട്ടി അതോടെ തീരും.

പുതിയ പാർട്ടി മേധാവി ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരായിരിക്കണം. പ്രിയങ്കയേക്കാൾ മികച്ച മറ്റാരുമില്ല പ്രത്യേകിച്ചും പാർട്ടി നേതൃ സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്ന സാഹചര്യത്തിൽ -കോൺഗ്രസ് നേതാവ് അനിൽ ശാസ്ത്രി അഭിപ്രായപ്പെട്ടു. പ്രിയങ്ക കോൺഗ്രസ് അദ്ധ്യക്ഷ പദവി ലെത്തുന്നതിലൂടെ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും -അദ്ദേഹം കൂട്ടിചേർത്തു

മുഴുവൻ സമയ സജീവ നേതൃത്വവും പാർട്ടിയിൽ മാറ്റങ്ങളും ആവശ്യമെന്ന് ചൂണ്ടി കാണിച്ച് 20-ലധികം മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്നിരുന്നു. യോഗത്തിൽ സോണിയ താൽകാലിക പ്രസിഡൻ്റു പദവിയിൽ തുടരട്ടെയെന്ന തീരുമാനം തന്നെയാണ് ഉരുതിരിഞ്ഞത്. ഇതിനു തൊട്ടുപിന്നാലെയുള്ള അനിൽ ശാസ്ത്രിയുടെ പ്രസ്താവന പാർട്ടിക്കുള്ളിൽ ശ്രദ്ധിയ്ക്കപ്പെടാതെ പോകില്ല.

Anweshanam
www.anweshanam.com