കേന്ദ്ര റെയിൽവേ സഹമന്ത്രിക്ക് സുരേഷ് അങ്കടിക്ക് കോവിഡ്
SATISH BADIGER
India

കേന്ദ്ര റെയിൽവേ സഹമന്ത്രിക്ക് സുരേഷ് അങ്കടിക്ക് കോവിഡ്

കര്‍ണ്ണാടകയില്‍ നിന്നുള്ള ബി ജെ പി നേതാവാണ് അങ്കടി

News Desk

News Desk

ന്യൂഡല്‍ഹി: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ ആരോഗ്യനില തൃപ്തികരമാണ്. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുവെങ്കില്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള ബി ജെ പി നേതാവാണ് അങ്കടി.

Anweshanam
www.anweshanam.com