
ന്യൂ ഡല്‍ഹി: രാജ്യത്ത് കൂടുതല്‍ കോവിഡ് വാക്സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രണ്ട് വാക്സീനുകള്‍ക്ക് ശാസ്ത്രീയ അനുമതി കിട്ടിക്കഴിഞ്ഞുവെന്നും നാലിലധികം വാക്സീനുകള്‍ പരീക്ഷണ ഘട്ടത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ വിതരണത്തിനുള്ള വാക്സീനുകള്‍ വില കുറഞ്ഞതും സുരക്ഷിതവുമാണ്. ശനിയാഴ്ച മുതല്‍ വാക്സീന് നല്കി തുടങ്ങും. ആദ്യഘട്ടത്തില്‍ മൂന്ന് കോടി മുന്നണി പോരാളികള്‍ക്ക് വാക്സിന് നല്‍കും. കേന്ദ്രം മുഴുവന്‍ ചെലവും വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വാക്സീനേഷനില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരേ മനസോടെ നീങ്ങണമെന്ന് യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.