രാജ്യത്ത് സജീവമായ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍, രണ്ടാമത് മഹാരാഷ്ട്ര

മഹാരാഷ്ട്ര 37%, കര്‍ണാടക 4%, തമിഴ്‌നാട് 2.78% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കേസുകള്‍
രാജ്യത്ത് സജീവമായ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍, രണ്ടാമത് മഹാരാഷ്ട്ര

ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ സജീവമായ ആകെ കോവിഡ് കേസുകളുടെ 38 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര 37%, കര്‍ണാടക 4%, തമിഴ്‌നാട് 2.78% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കേസുകള്‍ എന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

രാജ്യത്ത് സജീവ കേസുകള്‍ ഒന്നര ലക്ഷത്തിനും താഴെയെത്തി. പ്രതിദിന മരണനിരക്ക് ശരാശരി 100ല്‍ താഴെയായി തുടരുന്നു. രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.19 ശതമാനമാണ്. പോസിറ്റിവിറ്റ് നിരക്കില്‍ ഏതാനും ആഴ്ചകളായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 1,17,64,788 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

കൊറോണ വൈറസിന്റെ ബ്രിട്ടീഷ് വകഭേദം ഇതുവരെ 187 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ വകഭേദം 6 പേര്‍ക്കും ബ്രസീലിയന്‍ വകഭേദം ഒരാള്‍ക്കും സ്ഥിരീകരിച്ചതായി നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com