രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ ജൂലായ് ആറിന് തുറക്കും
India

രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ ജൂലായ് ആറിന് തുറക്കും

By News Desk

Published on :

ന്യൂഡൽഹി: രാജ്യത്ത് താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറുമുതൽ തുറക്കുമെന്ന് സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചു. ആർക്കിയോളജിക്കൽ സർവേയുമായി ചേർന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു. മാ​ർ​ച്ചി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. സുരക്ഷ മുന്‍കരുതലുകളും കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിച്ചായിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങളോടെയായിരിക്കും സന്ദര്‍ശകരെ അനുവദിക്കുക.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് അവസാനത്തോടെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു.

പു​രാ​വ​സ്തു ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം രാ​ജ്യ​ത്തെ 3400 സ്മാ​ര​ക​ങ്ങ​ൾ മാ​ർ​ച്ച് പ​തി​നേ​ഴി​നു മു​മ്പ് ​ത​ന്നെ അ​ട​ച്ചി​രു​ന്നു. 820 സ്മാ​ര​ക​ങ്ങ​ൾ ഇ​പ്പോ​ൾ തു​റ​ന്നു​ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച തു​റ​ക്കും.

അ​തേ​സ​മ​യം, ഈ ​സ്മാ​ര​ക​ങ്ങ​ൾ തു​റ​ന്നു​ന​ൽ​ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു തീ​രു​മാ​നം കൈ​ക്കൊ​ള്ള​മാ​മെ​ന്നും പ്ര​ഹ്ളാ​ദ് സിം​ഗ് പ​ട്ടേ​ൽ ട്വീ​റ്റ് ചെ​യ്തു.

Anweshanam
www.anweshanam.com