കോവിഡ്: രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും വീണ്ടും അടച്ചു

പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ടിരട്ടി വര്‍ധനവാണ് ഉണ്ടായത്
കോവിഡ്: രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും വീണ്ടും അടച്ചു

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ രാജ്യത്ത് സ്മാരകങ്ങള്‍ വീണ്ടും അടച്ചു. രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും ഉള്‍പ്പെടെ മെയ് 15 വരെയാണ് അടച്ചത്.

പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ടിരട്ടി വര്‍ധനവാണ് ഉണ്ടായത്. വ്യാഴാഴ്ച രാവിലെ രണ്ട് ലക്ഷത്തില്‍പ്പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. രാജസ്ഥാനിലും കര്‍ണാടകത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com