കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെ കുറ്റപത്രം

അതികുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, മദ് അലാം, റൗഫ് ഷെരീഫ് എന്നിവരാണ് കുറ്റപത്രത്തില്‍ സിദ്ധിഖ് കാപ്പന് ഒപ്പം.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍  സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെ കുറ്റപത്രം

ന്യൂഡൽഹി :കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

സിദ്ധിഖ് കാപ്പന് പുറമേ പോപ്പുലര്‍ ഫ്രണ്ട്, വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണ് കേസിലെ പ്രതികള്‍. ലഖ്‌നൗവിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രം രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് പ്രതികള്‍ അനധികൃത പണസമാഹരണം നടത്തിയെന്ന് ആരോപിച്ചു.

അതികുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, മദ് അലാം, റൗഫ് ഷെരീഫ് എന്നിവരാണ് കുറ്റപത്രത്തില്‍ സിദ്ധിഖ് കാപ്പന് ഒപ്പം . ഇതില്‍ റൗഫ് ഒഴികെയുള്ള നാല് പേരെ ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ പോകുന്നതിനിടെ അറസ്റ്റ് ചെയ്തതതായി കുറ്റപത്രം പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com