ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്; ആ​കാ​ശ​ദൃ​ശ്യം പ​ങ്കു​വ​ച്ച്‌ മോ​ദി

ചെന്നൈയില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്ക് കണ്ടെന്നാണ് പ്രധാനമന്ത്രി ചിത്രത്തിനൊപ്പം കുറിച്ചത്
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്; ആ​കാ​ശ​ദൃ​ശ്യം പ​ങ്കു​വ​ച്ച്‌ മോ​ദി

ചെ​ന്നൈ: ചെ​ന്നൈ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന്‍റെ ആ​കാ​ശ​ദൃ​ശ്യം പ​ങ്കു​വ​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ചെന്നൈയില്‍ നടക്കുന്ന ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്ക് കണ്ടെന്നാണ് പ്രധാനമന്ത്രി ചിത്രത്തിനൊപ്പം കുറിച്ചത്. സ്‌റ്റേഡിയം ഉള്‍പ്പെടുന്ന ചെന്നൈ നഗരത്തിന്റെ ചിത്രമാണ് പ്രധാനമനമന്ത്രി പങ്കുവച്ചിരിക്കുന്നത്.

വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച അ​ര്‍​ജു​ന്‍ യു​ദ്ധ ടാ​ങ്ക് (മാ​ര്‍​ക്ക് 1എ) ​പ്ര​ധാ​ന​മ​ന്ത്രി സൈ​ന്യ​ത്തി​ന് കൈ​മാ​റി. ചെ​ന്നൈ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​നെ​യ്ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി ടാ​ങ്ക് കൈ​മാ​റി​യ​ത്.

തമിഴ്‌നാട് സന്ദര്‍ശനത്തിന് ശേഷം വിമാനത്തില്‍ കൊച്ചിയിലെത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com